Asianet News MalayalamAsianet News Malayalam

Blood Donation Camp : മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി രക്തദാന കാമ്പ് സംഘടിപ്പിച്ചു

ഒമാൻ ബ്ലഡ്‌ ബാങ്കിന്റെ ആഹ്വാനം ഏറ്റെടുത്ത് മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
 

Muscat KMCC organised blood donation camp in Al Salama Poly clinic Oman
Author
Muscat, First Published Dec 28, 2021, 11:04 PM IST

മസ്‍കത്ത്: മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി അൽസലാമ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം ദാനം ചെയ്‍തവർക്ക് അൽ സലാമ പോളിക്ലിനിക്കിൽ ഒരു വർഷത്തെ സൗജന്യ വൈദ്യ പരിശോധന ലഭിക്കുന്നതിനുള്ള കാർഡ് നൽകും.

രോഗികള്‍ക്ക് ആവശ്യമായ രക്തം ലഭ്യമല്ലാത്തതിനാല്‍ രക്തദാതാക്കൾ മുന്നോട്ടു വരണമെന്ന ഒമാൻ ബ്ലഡ്‌ ബാങ്കിന്റെ ആഹ്വാനം കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈ വർഷം അൽഖൂദ് കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്.

ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി മുനീര്‍ മാസ്റ്റര്‍,  അല്‍ സലാമ ക്ലിനിക് പ്രതിനിധികൾ സിദ്ദീഖ്, ഡോ. റഷീദ്, നികേഷ്, ലിബിൻ ഒപ്പം അൽഖൂദ് കെ.എം.സി.സി നേതാക്കളായ മുജീബ് മുക്കം ഫാറൂഖ്, സുഹൈൽ കായക്കൂൽ, ഇബ്രാഹിം വയനാട്, യാസീൻ  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധിപ്പേര്‍ രക്തം ദാനം നൽകാൻ സന്നദ്ധരായി എത്തിയിരുന്നു. അൽ ഖൂദ് കെ.എം.സി.സിയുടെ അടുത്ത രക്തദാന ക്യാമ്പ് മാർച്ച്‌ 25ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Us:
Download App:
  • android
  • ios