പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെ ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് റംസാൻ നൽകുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മസ്കറ്റ് : മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമവും ഇഫ്താർ വിരുന്നും മതസൗഹാർദ്ദ സംഗമ വേദിയായി മാറി. പ്രവർത്തക സമിതി അംഗങ്ങൾക്കും നേതാക്കൾക്കും പുറമെ വിവിധമേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തു. മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്ത ഇഫ്താർ സംഗമത്തിൽ ഗാല ഹോളി സ്പിരിറ്റ് ചർച്ചിലെ ഫാദർ ജോർജ് വടക്കൂട്ട്, വി.എസ് മുരാരി തന്ത്രി വേണ്ടാർ, അബുബക്കർ ഫലാഹി എന്നിവർ മത സൗഹാർദ്ദ സന്ദേശം നൽകി.
പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെ ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് റംസാൻ നൽകുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇത്തരം ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദവും സമാധാനവും പുലർന്ന് ഐക്യത്തിന് സന്ദേശം നൽകാനാവട്ടെ എന്നും വിവിധ മതനേതാക്കൾ ആശംസിച്ചു.
ടി.പി മുനീർ സ്വാഗതം പറഞ്ഞ സംഗമത്തിൽ ഫൈസൽ മുണ്ടൂർ അധ്യക്ഷനായിരുന്നു. മസ്കറ്റ് കെഎംസിസി നേതാക്കളായ അഷ്റഫ് നാദാപുരം, എം.ടി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ഷാജഹാൻ തായാട്ട് നന്ദി പറഞ്ഞു. അൽഖൂദ് കെ.എം.സി.സി നേതാക്കളായ ഷാഹുൽ ഹമീദ് കോട്ടയം, എം.കെ ഹമീദ് കുറ്റ്യാടി, സി.വി.എം ബാവ വേങ്ങര, ജാബിർ മെയ്യിൽ, ഡോ. സൈനുൽ ആബിദ്, ഹക്കീം പാവറട്ടി എന്നിവർ നേതൃത്വം നൽകി. റുസൈൽ കെ.എം.സി.സി പ്രതിനിധിയായി സമീർ ശിവപുരവും, സീബ് കെ.എം.സി.സി പ്രതിനിധികളായി ഗഫൂർ താമരശ്ശേരി, ഇബ്രാഹിം തിരൂർ എന്നിവരും പങ്കെടുത്തു.
