അറ്റകുറ്റപ്പണികള്‍ക്കായാണ് റോഡ് അടച്ചത്. ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം വരെയാണ് അടച്ചിടുക.

മസ്കറ്റ്: ഒമാനിലെ ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് റോഡ് അടച്ചത്. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാത ജൂലൈ മൂന്ന് വ്യാഴാഴ്ച മുതല്‍ ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം വരെയാണ് അടച്ചിടുക.

നിലവില്‍ പുരോഗമിക്കുന്ന അല്‍ ഖുവൈര്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ താല്‍ക്കാലിക അടച്ചിടല്‍. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.