സ്ത്രീകളും കുട്ടികളടക്കം 100 ലധികം യാത്രക്കാരാണ്  മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ളത്.

മസ്‌കറ്റ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള I X 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്. 

സ്ത്രീകളും കുട്ടികളടക്കം 100ലധികം യാത്രക്കാരാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ളത്. യാത്രക്കാരുമായി റണ്‍വേയില്‍ എത്തിയ വിമാനമാണ് പിന്നീട് യാത്ര റദ്ദാക്കിയത്. യന്ത്ര തകരാര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒമാന്‍ സമയം വെളുപ്പിന് 03:30ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona