Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം, മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് ജനറൽ മാനേജർ ഹൃദയാഘാതം മൂലം മരിച്ചു

ഡെപ്യൂട്ടേഷൻ കാലാവധിയായ  നാല് വർഷത്തെ സേവനം പൂർത്തിയാക്കി ഈ മാർച്ച് മാസം അവസാനം  ഇന്ത്യയിലേക്ക് മടങ്ങുവാൻ തയ്യാറാകുമ്പോഴാണ് അന്ത്യം സംഭവിച്ചത്.

mustafa sultan exchange general manager passed away due to heart attack in muscat vkv
Author
First Published Mar 2, 2024, 9:06 PM IST

മസ്കറ്റ്: മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് കമ്പിനിയുടെ ജനറൽ മാനേജർ ജയരാജ് പ്രഭു .കെ. (48) ഹൃദയ സ്തംഭനം മൂലം ഇന്ന് രാവിലെ  മസ്കറ്റിൽ മരണമടഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ്  ജനറൽ മാനേജർ ആയിരുന്ന ജയരാജ് പ്രഭു, ഒമാനിലെ  മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച്  കമ്പനിയിൽ  വിദേശ സേവനങ്ങൾക്കുള്ള ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഡെപ്യൂട്ടേഷൻ കാലാവധിയായ  നാല് വർഷത്തെ സേവനം പൂർത്തിയാക്കി ഈ മാർച്ച് മാസം അവസാനം  ഇന്ത്യയിലേക്ക് മടങ്ങുവാൻ തയ്യാറാകുമ്പോഴാണ് അന്ത്യം സംഭവിച്ചത്.

ഇന്ന് രാവിലെ താമസസ്ഥലത്തു വെച്ച് നെഞ്ച്  വേദന അനുഭവപ്പെട്ടതിനെ തുടർന്ന്  റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കോയമ്പത്ത്തൂർ ധാരാപുരം സ്വദേശിയും വേലുസാമി കാളിയപ്പൻ വള്ളിയത്തൽ കാളിയപ്പൻ എന്നിവരുടെ മകനുമാണ് ജയരാജ് പ്രഭു. ശ്രീവിദ്യ പ്രബു(ഭാര്യ), അനന്യ പ്രബു (മകൾ), റിതന്യ പ്രബു (മകൾ). ഖൗളാ  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നടപടിക്രമങ്ങൾക്കു ശേഷം ചെന്നൈയിലേക്ക് കൊണ്ടുപോകും.

Read More : ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

Follow Us:
Download App:
  • android
  • ios