മസ്‌കറ്റ്: ഒമാനില്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കിയത്. ഇതിലുള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ,സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മത്ര സൂഖിനകത്തെ കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. മാര്‍ച്ച് 18 മുതല്‍ സൂഖ് അടഞ്ഞു കിടക്കുകയായിരുന്നു. പത്രങ്ങളുടെയും മാസികകളുടെയും മറ്റും പ്രസിദ്ധീകരണവും പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു