മൈലാഞ്ചി സീസണ്‍ 7 ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 29-ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്‍ഡിൽ
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനലിലെ ജനപ്രിയ മാപ്പിളപ്പാട്ടു റിയാലിറ്റി ഷോ ആയ മൈലാഞ്ചി സീസണ്‍ 7-ന്‍റെ ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 29-ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്‍ഡിൽ നടക്കും.
സിനിമ സംഗീത നൃത്ത രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കണ്ണൂര്‍ ഷെരീഫ്, അഫ്‌സല്‍, മിഥുന്‍ ജയരാജ, മുഹമ്മദ് റംസാന്‍, ദില്‍ഷാ പ്രസന്നന്‍, നോബി മാര്‍ക്കോസ്, ബിനുമോന്‍, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയിലെത്തും.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സംപ്രേഷണം ആരംഭിച്ച മൈലാഞ്ചി സീസണ്‍ 7-ല്‍ മാറ്റുരച്ച 14 മത്സരാര്‍ത്ഥികളില്‍ നിന്നും മികവു തെളിയിച്ച നാല് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. പാലക്കാട് സ്വദേശി അര്‍ഷിദ് കമാല്‍, വയനാട് സ്വദേശി അഞ്ചല ന്രസീന്‍, ആലപ്പുഴ സ്വദേശി മുഹമ്മദ് ഉവൈസ്, മലപ്പുറം സ്വദേശി സുഫിയാന്‍ ഖാലിദ് എന്നിവരാണ് ഫൈനലിസ്റ്റുകള്‍.
വിവിധ റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്‍റെ വിധി കര്‍ത്താക്കളായി എത്തുന്നത് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, അഷിമ എന്നിവരാണ്. രാത്രി 7.30-നു ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം ഇന്‍വൈറ്റ്സിലൂടെയാണ്. ഇന്‍വൈറ്റ്സിനായി വാട്ട്‌സ്‌ആപ്പ് ചെയേണ്ട നമ്പര്‍ - 052 188 32 46
