Asianet News MalayalamAsianet News Malayalam

ഇനി 'ദുബൈ പഴയ ദുബൈ അല്ല'; സുപ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര്

പേ​രു​മാ​റ്റം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും എ​പ്പോ​ഴാ​ണ്​ ന​ട​പ്പി​ലാ​വു​ക​യെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. റോ​ഡു​ക​ൾ​ക്ക് പേ​രി​ടു​ന്ന​തി​ന്​ ദു​​ബൈ അ​ടു​ത്തി​ടെ പു​തി​യ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

names for 28 areas updated in dubai
Author
First Published Jan 15, 2024, 4:36 PM IST

ദുബൈ: ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര് നല്‍കി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ഇനി 'ബുര്‍ജ് ഖലീഫ' എന്നറിയപ്പെടും.

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ താ​മ​സ​ത്തി​ന്​ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്​ ‘മ​ദീ​ന​ത്​ ല​ത്വീ​ഫ’ എ​ന്ന പേരും ന​ൽ​കും. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മാ​താ​വ്​ ശൈ​ഖ ല​ത്വീ​ഫ ബി​ൻ​ത്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ പേ​രാ​ണ്​ പ്ര​ദേ​ശ​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എന്നാല്‍ പേ​രു​മാ​റ്റം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും എ​പ്പോ​ഴാ​ണ്​ ന​ട​പ്പി​ലാ​വു​ക​യെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. റോ​ഡു​ക​ൾ​ക്ക് പേ​രി​ടു​ന്ന​തി​ന്​ ദു​​ബൈ അ​ടു​ത്തി​ടെ പു​തി​യ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​രം​ഭ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ൽ ഖ​വാ​നീ​ജ് 2 ഏ​രി​യ​യി​ലെ റോ​ഡു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക മ​ര​ങ്ങ​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ന​ൽ​കി. പ്രാ​ദേ​ശി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വൃ​ക്ഷ​മെ​ന്ന നി​ല​യി​ലാ​ണ്​ അ​ൽ ഗാ​ഫ് സ്ട്രീ​റ്റി​ന് പേ​ര് ല​ഭി​ച്ച​ത്. അ​തു​പോ​ലെ മ​റ്റ് തെ​രു​വു​ക​ൾ​ക്ക് അ​ൽ സി​ദ്ർ, ബാ​സി​ൽ, അ​ൽ ഫാ​ഗി, അ​ൽ സ​മ​ർ, അ​ൽ ശാ​രി​ഷ് എ​ന്നി​ങ്ങ​നെയും പേരുകള്‍ നല്‍കി. 

പേ​രു​മാ​റ്റ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ(ബ്രാ​ക്ക​റ്റി​ൽ പ​ഴ​യ പേര്)

  • അ​ൽ ത്വാ​യ് (അ​ൽ ഖ​വാ​നീ​ജ്​-3)
  • അ​ൽ ഥ​നി​യ സെ​ക്ക​ൻ​ഡ്​​ (അ​ൽ മ​ദ്​​മാ​ർ)
  • മ​ദീ​ന​ത്​ ദു​ബൈ അ​ൽ മ​ലാ​ഹി​യ (അ​ൽ മി​നാ)
  • അ​ൽ​ഥ​നി​യ ഫ​സ്റ്റ് (അ​ൽ സ​ഫൂ​ഹ്​ തേ​ഡ്)
  • അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ (അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ ദു​ബൈ)
  •  സെ​യ്​​ഹ്​ ശു​ഐ​ബ്​-2 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി ഫ​സ്റ്റ്)
  • സെ​യ്​​ഹ്​ ശു​ഐ​ബ്​-3 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്)
  • സെ​യ്​​ഹ്​ ശു​ഐ​ബ്​-4 (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി തേ​ഡ്)
  • അ​ൽ​ഥ​നി​യ ഫി​ഫ്​​ത് (എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ ഫ​സ്റ്റ്)
  • അ​ൽ​ഥ​നി​യ തേ​ർ​ഡ്(​എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​​ സെ​ക്ക​ൻ​ഡ്)
  • അ​ൽ​ഥ​നി​യ ഫോ​ർ​ത്ത്​ (എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ തേ​ർ​ഡ്)
  • അ​ൽ ഖീ​റാ​ൻ (ഫെ​സ്റ്റി​വ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്)
  • അ​ൽ ഹി​ബി​യ്യ ഫി​ഫ്​​ത്ത് (ഗോ​ൾ​ഫ്​ ക്ല​ബ്)
  • ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഫ​സ്റ്റ്(​ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ)
  • ജ​ബ​ൽ അ​ലി ഫ​സ്റ്റ്(​ജ​ബ​ൽ അ​ലി വി​ല്ലേ​ജ്​)
  • അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫ​സ്റ്റ് (ജു​മൈ​റ വി​ല്ലേ​ജ്​ ഫ​സ്റ്റ്)
  • അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫി​ഫ്​​ത്ത് (ജു​മൈ​റ വി​ല്ലേ​ജ്​ സെ​ക്ക​ൻ​ഡ്)
  • അ​ൽ ഹി​ബ്​​യ ഫ​സ്റ്റ്(​മോ​ട്ടോ​ർ സി​റ്റി)
  • വാ​ദി അ​ൽ സ​ഫ-6 (റേ​ഞ്ച​സ്)
  • ബു​ർ​ജ്​ ഖ​ലീ​ഫ(​ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്)
  • അ​ൽ ഹി​ബ്​​യ ഫോ​ർ​ത്ത് (സ്​​പോ​ർ​ട്​​സ്​ സി​റ്റി)
  • അ​ൽ ഹി​ബ്​​യ സെ​ക്ക​ൻ​ഡ്​ (സ്​​പോ​ർ​ട്​​സ്​ സി​റ്റി ഫ​സ്റ്റ്)
  • മ​ദീ​ന​ത്​ ഹി​ന്ദ്​-1 (ഉ​മ്മു ന​ഹ​ദ്​-1)
  • മ​ദീ​ന​ത്​ ഹി​ന്ദ്​-2 (ഉ​മ്മു ന​ഹ​ദ്​-2)
  • മ​ദീ​ന​ത്​ ഹി​ന്ദ്​-3 (ഉ​മ്മു ന​ഹ​ദ്​-3)
  • മ​ദീ​ന​ത്​ ഹി​ന്ദ്​-4 (ഉ​മ്മു ന​ഹ​ദ്​-4, അ​ൽ യു​ഫ്​​റ-2, അ​ൽ യു​ഫ്​​റ-3)
  • ഗ​ബീ​ർ അ​ൽ ത​യ്​​ർ (അ​ൽ ഗോ​സ്​ സെ​ക്ക​ൻ​ഡ്)
  • മ​ദീ​ന​ത്​ ല​ത്വീ​ഫ (ഇ​സ്​​ലാ​ൽ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios