ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രാദേശിക സുരക്ഷ, മിഡിൽ ഈസ്റ്റ് സംഘർഷം എന്നിവ ചർച്ചാവിഷയമായി.

അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായിരുന്നു ഈ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ആശംസകൾ അജിത് ഡോവൽ യുഎഇ പ്രസിഡന്റിനെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎഇയുടെ പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള മോദിയുടെ താല്പര്യം അദ്ദേഹം കൈമാറി. തിരിച്ചും മോദിക്കും ഇന്ത്യൻ ജനതയ്ക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആശംസകൾ നേർന്നു. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയും അത് അന്താരാഷ്ട്ര സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. ആഗോള ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവ പരിഹരിക്കുന്നതിനായുള്ള സഹകരണവും നേതാക്കൾക്കിടയിൽ ചർച്ചാവിഷയമായി. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.