Asianet News MalayalamAsianet News Malayalam

ഒമാനിലെ ഏഴാമത്തെ ശാസ്ത്ര സാങ്കേതിക സർവകലാശാല രാജ്യത്തിന് സമർപ്പിച്ചു

വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ സർവകലാശാലകളുടെ അംഗീകാരത്തോടു കൂടി രാജ്യത്ത് നിലവിലുള്ള മൂന്ന് കോളജുകളെ കൂട്ടിയിണക്കിയാണ് നാഷണൽ യൂണിവേഴ്സിറ്റി രൂപീകൃതമായിരിക്കുന്നത്

National University of Science and Technology in oman launched
Author
Muscat, First Published Dec 5, 2018, 1:23 AM IST

മസ്ക്കറ്റ്: ഒമാനിലെ ഏഴാമത്തെ ശാസ്ത്ര സാങ്കേതിക സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഉപ പ്രധാനമന്ത്രി സൈദ് അസദ് ബിൻ താരിഖ് രാജ്യത്തിന് സമർപ്പിച്ചു. മസ്‌ക്കറ്റിലെ ബൗഷറിൽ നടന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങൾ , മന്ത്രിമാർ , ഉന്നത സർക്കാർ, വിദ്യാഭ്യാസ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബൗഷറിലെ ഒമാൻ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഒമാൻ ഉപ പ്രധാനമന്ത്രി സൈദ് അസദ് ബിൻ താരിഖ് അൽ സൈദ് നാഷണൽ യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ സർവകലാശാലകളുടെ അംഗീകാരത്തോട് കൂടി രാജ്യത്ത് നിലവിലുള്ള മൂന്ന് കോളജുകളെ കൂട്ടിയിണക്കിയാണ് നാഷണൽ യൂണിവേഴ്സിറ്റി രൂപീകൃതമായിരിക്കുന്നത്.

നൂതന സാങ്കേതിക രീതിയിൽ വിദ്യാഭ്യാസ നിലവാരം രാജ്യത്ത് മികച്ച രീതിയിൽ ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് നാഷണൽ യൂണിവേഴ്സിറ്റി പഠന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സർവകലാശാല എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ ഡോ. പി  മുഹമ്മദ് അലി പറഞ്ഞു.

1994ല്‍ ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്ത് പ്രത്യേകമായി നിലവിൽ വന്നത്. ഇതിന് ശേഷം നിരവധി സർവകലാശാലകളും കോളജുകളും മന്ത്രാലയ നിരീക്ഷണത്തിൽ ഒമാനിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios