മക്ക: സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിദേശികളായ ആളുകളെ തടഞ്ഞുവെച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന സൗദി പൗരന്‍ അറസ്റ്റില്‍. മക്ക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി നാല്‍പ്പതുകാരനായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് മാധ്യമ വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പെണ്‍കുട്ടി യുഎഇയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് വീണ് മരിച്ചു