Asianet News MalayalamAsianet News Malayalam

ശിക്ഷാ കാലാവധി കഴിഞ്ഞ പ്രവാസി തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി ഒരു ലക്ഷം ദിര്‍ഹം സംഭാവന നല്‍കി സ്വദേശി

യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം സംഭാവന നല്‍കിയത്.

native in ajman donated one lakh dirhams for the release of prisoners
Author
Ajman - United Arab Emirates, First Published Dec 23, 2020, 10:57 PM IST

അജ്മാന്‍: ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനായി ഒരു ലക്ഷം ദിര്‍ഹം സംഭാവന നല്‍കി സ്വദേശി. യുഎഇയിലെ അജ്മാനിലാണ് തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് സംഘടിപ്പിക്കുന്നതിനായി യൂസഫ് സുല്‍ത്താന്‍ അല്‍ അജ്മാനി എന്ന സ്വദേശി സംഭാവന നല്‍കിയത്.

യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം സംഭാവന നല്‍കിയത്. യൂസഫ് സുല്‍ത്താന്‍ അല്‍ അജ്മാനിയുടെ പക്കല്‍ നിന്നും ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അ്ജമാന്‍ പൊലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി സ്വീകരിച്ചു. 
 

Follow Us:
Download App:
  • android
  • ios