കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തിൽ എൻ.ബി.ടി.സി ഗ്രൂപ്പ് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളുടെ ആദ്യ സർവ്വീസ് ജൂൺ പന്ത്രണ്ടാം തീയതി നടത്തും. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കാണ് സർവ്വീസ്. എൻ.ബി.ടി.സി ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എൻ.ബി.ടി.സി ജീവനക്കാരിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, പ്രായാധിക്യമുള്ള ജീവനക്കാർ, നാട്ടിൽ സ്ഥിരതാമസമാക്കാൻ വേണ്ടി ജോലി രാജിവെച്ച് മടങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയാണ് എൻ.ബി.ടി.സി ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരുന്നതിനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്ന് എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാം പറഞ്ഞു. ആദ്യ വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടാവുക. കൂടാതെ ഒമ്പതിലധികം ഫ്ലൈറ്റുകൾ ചാർട്ട് ചെയ്തു 1750 ജീവനക്കാരെകൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

പ്രവാസികള്‍ക്ക് ആശങ്ക കുറയ്‌ക്കാം; ഒമാനില്‍നിന്ന് കൂടുതല്‍ ചാർട്ടേർഡ് വിമാനങ്ങള്‍ ഉടന്‍

'ചാർട്ടേഡ് വിമാനമുണ്ടോ ഇനി?', പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീൽ

പ്രവാസികള്‍ക്ക് ആശ്വാസം; വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ