ഒമാനിലുള്ള കുട്ടികള്‍ക്ക് കുവൈത്ത്, യുഎഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളില്‍ അനുവദിച്ച രീതിയില്‍ ഒമാനില്‍ തന്നെ പരീക്ഷ എഴുതുവാനുള്ള സംവിധാനം ചെയ്യണമെന്നു സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മസ്‌കറ്റ്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ഒമാനിലും അനുവദിക്കണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്രാ വിലക്കുള്ള പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയും, വിദേശകാര്യ മന്ത്രാലയവും ഇടപെട്ട് ഒമാനിലുള്ള കുട്ടികള്‍ക്ക് കുവൈത്ത്, യുഎഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളില്‍ അനുവദിച്ച രീതിയില്‍ ഒമാനില്‍ തന്നെ പരീക്ഷ എഴുതുവാനുള്ള സംവിധാനം ചെയ്യണമെന്നു സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona