236,000ല്‍ അധികം വിജയികള്‍ക്ക് ആകെ 407,000,000 ദിര്‍ഹത്തിലധികം സമ്മാനമായി നല്‍കിയതിലൂടെ മേഖലയില്‍ ഏറ്റവും വലിയ സമ്മാനങ്ങള്‍ നിരന്തരം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട നറുക്കെടുപ്പെന്ന നിലയില്‍ മഹ്‍സൂസിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ്.
ദുബൈ: യുഎഇയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന പ്രവാസിക്ക് ഇത്തവണത്തെ ചെറിയ പെരുന്നാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരിക്കും. നേപ്പാള്‍ സ്വദേശിയായ പഥം ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‍സൂസിന്റെ 124-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഒപ്പം അതേ നറുക്കെടുപ്പില്‍ തന്നെ മഹ്‍സൂസിന്റെ പരിഷ്‍കരിച്ച സമ്മാന ഘടന പ്രകാരം റാഫിള്‍ ഡ്രോയില്‍ 1,000,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നേടിയ ആറാമത്തെ വിജയിയായി ഷെര്‍ലോണിനെയും തെരഞ്ഞെടുത്തു. ഇതോടെ വെറും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ മഹ്‍സൂസിലൂടെ മില്യനയര്‍മാരായി മാറിയവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. അതുമാത്രമല്ല 236,000ല്‍ അധികം വിജയികള്‍ക്ക് ആകെ 407,000,000 ദിര്‍ഹത്തിലധികം സമ്മാനമായി നല്‍കിയതിലൂടെ മേഖലയില്‍ ഏറ്റവും വലിയ സമ്മാനങ്ങള്‍ നിരന്തരം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട നറുക്കെടുപ്പെന്ന നിലയില്‍ മഹ്‍സൂസിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ്.
ഏപ്രില്‍ 15ന് നടന്ന 124-ാമത് നറുക്കെടുപ്പില്‍ വലിയ വിജയം ആഘോഷിച്ചവര്‍ ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നില്ല. ഇവര്‍ക്ക് പുറമെ ഗോള്‍ഡന്‍ റമദാന്‍ ഡ്രോയില്‍ 400 ഗ്രാം സ്വര്‍ണനാണയങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് അബൂബക്കര്‍ എന്ന മറ്റൊരു ഭാഗ്യവാനും വിജയികളിലൊരാളായി മാറി.
"മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയറായി മാറുന്ന ആദ്യത്തെ നേപ്പാള്‍ പൗരനല്ല പഥം. 2022ല്‍ മറ്റൊരു വിജയിക്ക് 10,000,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍, പ്രത്യേകിച്ചും മാസ ശമ്പളമായി ഏതാനും ആയിരങ്ങള്‍ സ്വപ്നം കണ്ട് യുഎഇയില്‍ എത്തുന്നവരുടെ ജീവിതത്തില്‍, വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതില്‍ മഹ്‍സൂസിന് വലിയ അഭിമാനമുണ്ട്" - വിജയിയെ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു.
"ചെറിയ സമ്മാനങ്ങള്‍ നേടുന്നവരുടെ അക്കൗണ്ടുകളിലേക്ക് സമ്മാനത്തുകകള്‍ ഉടന്‍ തന്നെ ക്രെഡിറ്റ് ചെയ്ത് നല്‍കുമ്പോള്‍, മള്‍ട്ടി മില്യന്‍ ദിര്‍ഹത്തിന്റെ വലിയ സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക്, ഉപഭോക്താവിന്റെ വിവരങ്ങളെല്ലാം പരിശോധിച്ച് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണം പൂര്‍ണമായി കൈമാറുകയാണ് ചെയ്യുന്നത്. സമാന്യം നല്ല വരുമാനമുള്ളവരും വലിയ തുകകള്‍ കൈകാര്യം ചെയ്‍ത് ശീലമില്ലാത്തവരുമായ ഉപഭോക്താക്കളോട് ഏറ്റവും നല്ല ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മനസിലാക്കാനും സഹായം ലഭിക്കാനും പ്രൊഫഷണല്‍ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാനും ഉപദേശിക്കാറുണ്ട്" - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കുറി 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയ വിജയിയെക്കുറിച്ചുള്ള ചെറുവിവരണവും വാര്‍ത്താസമ്മേളനത്തില്‍ മഹ്‍സൂസ് അധികൃതര്‍ നല്‍കി. 23 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ പഥം, ഇക്കാലമത്രയും ഒരു സ്‍പോണ്‍സറുടെ കീഴിലാണ് ജോലി ചെയ്‍തിട്ടുള്ളത്. ആദ്യം വീട്ടു ജോലിക്കാരനായിരുന്ന അദ്ദേഹം പിന്നീട് സ്‍പോണ്‍സറുടെ സ്വകാര്യ ഡ്രൈവറായി മാറി. തൊഴിലുടമയുടെ വിശ്വസ്‍തനായിരുന്ന അദ്ദേഹത്തിന് വിരമിക്കല്‍ പ്രായം അടുത്തിട്ടും അതേ സ്‍പോണ്‍സറുടെ സ്ഥാപനത്തില്‍ തന്നെ റിസപ്‍ഷനിസ്റ്റായി ജോലി ചെയ്യാനും അവസരം നല്‍കി.
മഹ്‍സൂസിനോടും വിശ്വസ്‍തത വെച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ഇതിനോടകം രണ്ട് തവണ സമ്മാനവും ലഭിച്ചു. നാല് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് 350 ദിര്‍ഹം സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന 20,000,000 ദിര്‍ഹത്തിന്റെ വലിയ സമ്മാനത്തിന് മുന്നോടിയായിരുന്നു അതെന്ന് അന്ന് അദ്ദേഹം അറിഞ്ഞിരുന്നതുമില്ല.
എല്ലാ ശനിയാഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പ് സ്ഥിരമായി കാണുമായിരുന്ന അദ്ദേഹം പക്ഷേ ഏപ്രില്‍ 15ന് ചില തിരക്കുകളില്‍ അകപ്പെട്ടു. അതുകൊണ്ടുതന്നെ ഞായറാഴ്ച മഹ്‍സൂസില്‍ നിന്ന് അറിയിപ്പ് കിട്ടുന്നതു വരെ താന്‍ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞതേയില്ല. ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാവട്ടെ ആരോ കബളിപ്പിക്കകയാണെന്ന് കരുതി അത് കാര്യമായി എടുത്തതുമില്ല. എന്നാല്‍ ഫോണ്‍ കോള്‍ ലഭിച്ചതു കൊണ്ട് മഹ്‍സൂസ് അക്കൗണ്ട് ഒന്ന് പരിശോധിക്കാമെന്ന് അദ്ദേഹം വിചാരിച്ചു. അങ്ങനെ നോക്കിയപ്പോഴാണ് 20,000,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
"എത്രമാത്രം സന്തോഷവാനാണ് ഞാനെന്ന് വിവരിക്കാന്‍ വാക്കുകളില്ല. ഇത്രയും വലിയൊരു തുക സ്വന്തമാക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ ആഴ്ചയും മഹ്‍സൂസില്‍ പങ്കെടുക്കാനായി ഞാന്‍ 35 ദിര്‍ഹം മാറ്റിവെയ്ക്കാറുണ്ട്. ചിലപ്പോള്‍ ഒരുനേരത്തെ ഭക്ഷണം മാറ്റിവെച്ചിട്ടോ അല്ലെങ്കില്‍ ചില സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കിയോ ഒക്കെ ആയിരിക്കും അത്. ഒരു ദിവസം എനിക്ക് നല്ലൊരു സമ്മാനമായി അത് തിരികെ കിട്ടുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു അങ്ങനെ ചെയ്‍തിരുന്നത്" - കുടുംബത്തെ അത്യധികം സ്‍നേഹിക്കുന്ന ഈ പ്രവാസി പറയുന്നു.
വലിയ തുകയുടെ സമ്മാനം ലഭിച്ച വിവരം പഥത്തിന് ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാനായിട്ടില്ല. അതുകൊണ്ടുതന്നെ സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ തീരുുമാനവുമായിട്ടില്ല. എന്നാല്‍ രോഗിയായ തന്റെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്കായി സമ്മാനത്തുകയില്‍ ഒരു ഭാഗം മാറ്റിവെയ്ക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത്, മകളുടെ ഭാവി വിദ്യാഭ്യാസത്തിനായും പണം നീക്കിവെയ്ക്കണം.
ജോലിയില്‍ നിന്ന് വിരമിക്കാനുള്ള ആലോചനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കുടുംബവുമായി യുഎഇയില്‍ തന്നെ താമസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഈ പണത്തില്‍ ഒരു ഭാഗം ചെലവഴിച്ച് ഒരു വീട് വാങ്ങണം. കോടീശ്വരനായി മാറിയെങ്കിലും കഴിഞ്ഞ 23 വര്‍ഷമായി തനിക്കും കുടുംബത്തിനും മാന്യമായി ജീവിക്കാന്‍ വകനല്‍കിയ അതേ കമ്പനിയില്‍ തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മഹ്‍സൂസില്‍ പങ്കെടുക്കുന്നതും തുടരും. ജീവിതം നല്ല നിലയിലേക്ക് പരിവര്‍ത്തിപ്പിച്ച മഹ്‍സൂസിനോടുള്ള നന്ദി സൂചകമാണത്.
കഴിഞ്ഞ ആഴ്ച നടന്ന ആറാമത്തെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ 1,000,000 ദിര്‍ഹം നേടിയ ഷെര്‍ലോണും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന 35 വയസുകാരനായ അദ്ദേഹം നാല് മാസം പ്രായമുള്ള ഒരു കുട്ടിയുടെ പിതാവ് കൂടിയാണ്. നേരത്തെ മഹ്‍സൂസിലൂടെ രണ്ട് വട്ടം 35 ദിര്‍ഹം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്.
"ഒരു സുഹൃത്ത് വിളിച്ച് അറിയിച്ചപ്പോഴാണ് 1,000,000 ദിര്‍ഹം സമ്മാനം കിട്ടിയെന്ന കാര്യം അറിഞ്ഞത്. എന്റെ ഭാര്യയായിരുന്നു ഫോണെടുത്തത്. അവള്‍ ആദ്യം കേട്ടപ്പോള്‍ വിശ്വസിച്ചില്ല. തമാശയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1,000,000 ദിര്‍ഹം ലഭിച്ചതായി കണ്ടത്. അതിന്റെ സന്തോഷത്തിലായിരുന്നു പിന്നീട്".
എല്ലാ ആഴ്ചയും 35 ദിര്‍ഹത്തിന്റെ മഹ്‍സൂസ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ, ഒന്നാം സമ്മാനമായി 20,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 200,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 250 ദിര്‍ഹവും നല്‍കുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഒപ്പം റാഫിള്‍ ഡ്രോയില്‍ എല്ലാ ആഴ്ചയും 1,000,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനവും ഒരാള്‍ക്ക് ലഭിക്കും.
പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ 22ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പ്രത്യേക ഗോള്‍ഡന്‍ ഡ്രോ കൂടി മഹ്‍സൂസ് സംഘടിപ്പിക്കുകയാണ്. ഇതില്‍ വിജയിക്കുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം 100 സ്വര്‍ണ നാണയങ്ങളായി സ്വന്തമാക്കാനും അവസരമുണ്ട്.
