ലഹരിമരുന്ന് വാങ്ങാനെത്തുന്നയാളെ കാത്ത് വാഹനത്തില്‍ ഇരിക്കുന്നതിനിടെയാണ് നേപ്പാള്‍ സ്വദേശി പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹെറോയിന്‍ കൈവശം സൂക്ഷിച്ച വിദേശിയെ പിടികൂടി. ഹവല്ലി ഏരിയയില്‍ പട്രോളിനിറങ്ങിയ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്.

നേപ്പാള്‍ സ്വദേശിയായ ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ അഞ്ച് ബാഗ് ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങാനെത്തുന്നയാളെ കാത്ത് വാഹനത്തില്‍ ഇരിക്കുന്നതിനിടെയാണ് നേപ്പാള്‍ സ്വദേശി പിടിയിലായത്. തുടരന്വേഷണത്തിനായി ഇയാളെ പിടികൂടി ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona