അംബാസഡറുമായുളള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ.റാം പ്രസാദ്, കൾച്ചറൽ പ്രസ് ആന്‍റ് ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, മീഡിയ ഫോറം പ്രതിനിധികളായ അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, നാദിർഷ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ എന്നിവരും പങ്കെടുത്തു.

റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാനെ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സ്വീകരണം നൽകി. എംബസിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിച്ചു. 

അംബാസഡറുമായുളള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ.റാം പ്രസാദ്, കൾച്ചറൽ പ്രസ് ആന്‍റ് ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, മീഡിയ ഫോറം പ്രതിനിധികളായ അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, നാദിർഷ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ എന്നിവരും പങ്കെടുത്തു.

സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥക്ക് മാറ്റം

റിയാദ്: തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിനാണ് സാധ്യത. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. 

തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം. 

തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. 
വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം.

Also Read:- വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം; അബുദാബിയില്‍ നിരത്തുകളില്‍ പുതിയ സംവിധാനം