ഡോ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഏപ്രില്‍ ഒന്നിന് ഭരണച്ചുമതല ഏറ്റെടുക്കും. മാര്‍ച്ച് 31ന് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയും.

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ (ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്) പുതിയ ചെയര്‍മാനായി ഡോക്ടര്‍ ശിവകുമാര്‍ മാണിക്യം തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഡോ.ശിവകുമാര്‍ ഒമാന്‍ ദന്തല്‍ കോളജില്‍ സീനിയര്‍ ലക്ചററായി ജോലി ചെയ്തു വരുന്നു.

ഇതാദ്യമായാണ് ഇദ്ദേഹം ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഡോ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഏപ്രില്‍ ഒന്നിന് ഭരണച്ചുമതല ഏറ്റെടുക്കും. മാര്‍ച്ച് 31ന് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയും. ഒമാനിലെ 21 ഇന്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമാണ്.