അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1,007 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഇത്രയും ഉയരുന്നത്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

78,849 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 521 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. 68,983 ആണ് രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം. കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 399 ആയി. നിലവില്‍ 9,467 പേരാണ് ചികിത്സയിലുള്ളത്. 95,287 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയിട്ടുണ്ട്.