ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 115,661 ആണ്. 3,113 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ദോഹ: ഖത്തറില്‍ 293 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 267 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 112,355 ആയി.
ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 115,661 ആണ്. 3,113 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 193 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 24 മണിക്കൂറിനിടെ പുതുതായി 5,020 കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.
