രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,26,251 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,88,519 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,971 ആയി. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 28,761 പേരാണ്. ഇതില്‍ 1,020 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വ്യാപനം(covid spread) ഗണ്യമായി കുറയുന്നു. പുതിയ കേസുകളുടെ എണ്ണം രണ്ടായിരത്തിന് താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,726 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 2,983 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,26,251 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,88,519 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,971 ആയി. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 28,761 പേരാണ്. ഇതില്‍ 1,020 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.80 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമായി. 24 മണിക്കൂറിനിടെ 87,854 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 643, ജിദ്ദ 128, ദമ്മാം 107, ഹുഫൂഫ് 81, മദീന 64, മക്ക 51 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,92,81,722 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,57,43,893 ആദ്യ ഡോസും 2,39,02,910 രണ്ടാം ഡോസും 96,34,919 ബൂസ്റ്റര്‍ ഡോസുമാണ്.