Asianet News MalayalamAsianet News Malayalam

സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

പുതുതായി മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,072 ആയി. നിലവില്‍ 4,240 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

New covid cases in Saudi increased on April 19
Author
Doha, First Published Apr 19, 2022, 11:49 PM IST

റിയാദ്: സൗദിയില്‍ പുതിയ രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. 

പുതുതായി മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,072 ആയി. നിലവില്‍ 4,240 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 56 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ് 23, മദീന 19, മക്ക 18, ത്വാഇഫ് 13, ദമ്മാം 9, അബഹ 5, ജിസാന്‍ 4.

Follow Us:
Download App:
  • android
  • ios