രാജ്യത്ത് ചികിത്സയിലായിരുന്ന 699 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 580 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.
രാജ്യത്ത് ചികിത്സയിലായിരുന്ന 699 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,27,878 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
യുഎഇയില്‍ സുഹൈല്‍ നക്ഷത്രം ഉദിച്ചു; ഉരുകിയൊലിക്കുന്ന ചൂടിന് വിരാമമാവുന്നു
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,012,786 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 991,359 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,341 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 19,086 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഗ്രീസിലെത്തി
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഗ്രീസ് തലസ്ഥാനമായ ആതന്‍സിലെത്തി. പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ ശൈഖ് മുഹമ്മദിനെ ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
പ്രധാനമന്ത്രി കിരിയാക്കസ് മിത് സോടകിസുമായും ഗ്രീക്ക് പ്രതിനിധികളുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. തന്ത്രപരമായ പങ്കാളികളുമായി പരസ്പര സഹകരണവും സാമ്പത്തിക ബന്ധങ്ങളും ശക്തമാക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
