രാജ്യത്ത് ഇതുവരെ 4,37,569 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,21,726 കേസുകളിൽ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,214 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയർന്നു.
റിയാദ്: സൗദി അറേബ്യയിൽ ഇന്നും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണവും ഉയർന്നു. ചികിത്സയിൽ കഴിഞ്ഞവരിൽ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 4,37,569 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,21,726 കേസുകളിൽ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,214 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയർന്നു. ഇവരിൽ 1,365 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 12,265,925 ഡോസ് കൊവിഡ് വാക്‌സിൻ നൽകി. 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 381, റിയാദ് 350, കിഴക്കൻപ്രവിശ്യ 161, മദീന 115, അസീർ 77, ജീസാൻ 72, തബൂക്ക് 41, അൽഖസീം 41, ഹായിൽ 32, നജ്റാൻ 27, അൽബാഹ 13, വടക്കൻ അതിർത്തിമേഖല 13, അൽജൗഫ് 7.
