Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,106 ആയി. ഇവരില്‍ 3,73,130 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,578 ആയി.

new covid cases increasing in saudi arabia
Author
Riyadh Saudi Arabia, First Published Mar 16, 2021, 8:36 PM IST

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. പുതുതായി 354 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ അഞ്ച് പേര്‍ മരിച്ചു. 204 പേര്‍ രോഗമുക്തി നേടി.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,106 ആയി. ഇവരില്‍ 3,73,130 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,578 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3398 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇവരില്‍ 560 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 137, മക്ക 71, കിഴക്കന്‍ പ്രവിശ്യ 51, ഹായില്‍ 22, അല്‍ഖസീം 17, വടക്കന്‍ അതിര്‍ത്തി മേഖല 14, മദീന 12, തബൂക്ക് 10, അസീര്‍ 9, അല്‍ജൗഫ് 4, അല്‍ബാഹ 3, ജിസാന്‍ 2, നജ്റാന്‍ 2. 

Follow Us:
Download App:
  • android
  • ios