Asianet News MalayalamAsianet News Malayalam

Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഉയരുന്നു

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 പേര്‍ രോഗമുക്തരാവുകയും ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

new covid infections increasing in saudi arabia
Author
Riyadh Saudi Arabia, First Published Dec 6, 2021, 10:35 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ. ഇന്ന് രോഗമുക്തരുടെ (Recoveries) എണ്ണം കുറയുകയും പുതിയ രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തു. പുതിയതായി 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 26 പേർ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം (Covid death) റിപ്പോർട്ട് ചെയ്‍തു. 

രാജ്യത്ത് ആകെ 31,741,301 പി.സി.ആർ പരിശോധനകള്‍ നടന്നു. ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 549,955 ആയി. ഇതിൽ 539,082 പേരും സുഖം പ്രാപിച്ചു. ആകെ 8,845 പേരാണ് മരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായ 2,028 പേരിൽ 37 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 47,747,611 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,696,433 എണ്ണം ആദ്യ ഡോസ് ആണ്. 22,645,097 എണ്ണം സെക്കൻഡ് ഡോസും. 1,723,086 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 406,081 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 14, ജിദ്ദ - 14, മക്ക - 3, ദഹ്റാൻ - 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

Follow Us:
Download App:
  • android
  • ios