അബുദാബി: യുഎഇയില്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ നിന്ന് വ്യത്യസ്ഥമായി  നവംബര്‍ 30 ശനിയാഴ്ചയായിരിക്കും സ്മരണ ദിനം. ഡിസംബര്‍ ഒന്ന്. ഞായറാഴ്ചയായിരുന്നു നേരത്തെ സ്മരണ ദിനമായി പ്രഖ്യാപിച്ചിരുന്നത്. പുതിയ അറിയിപ്പോടെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 30 അവധിയായിരിക്കും.

നബിദിനത്തിലും (അറബി മാസം റബീഉല്‍ അവ്വല്‍ - 12) അവധി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലും ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ യുഎഇ ദേശീയ ദിനത്തിനും അവധി ലഭിക്കും.