മലയാള വിഭാഗം ഓഫീസിൽ നടന്ന ചടങ്ങിൽ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.
മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന് പുതിയ ഭാരവാഹികൾ. മലയാള വിഭാഗം ഓഫീസിൽ നടന്ന ചടങ്ങിൽ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. കൺവീനർ ആയി അജിത് വാസുദേവനും ട്രഷറർ ആയി അനിൽ കടക്കാവൂരും ചുമതലയേറ്റു. മുരളീധരൻ പി.എം (കോ കൺവീനർ), കുട്ട്യാലി (സാമൂഹിക ക്ഷേമം), രാജേഷ് കല്ലുംപുറത്ത് (സാംസ്‌കാരികം), രാജീവ് കുമാർ (വിനോദം, കായികം), പ്രീത അനിലാൽ (വനിതാ വിഭാഗം), മിനി സുനിൽ (സാഹിത്യം, മ്യൂസിക്), അജിത് കുമാർ (ചിൽഡ്രൻ, നാടകം) എന്നിവരാണ് ഭരണസമിതിയിലെ മറ്റു ഭാരവാഹികൾ.
Read also: ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ജിദ്ദ കോൺസുലേറ്റ് 6.5 ലക്ഷം റിയാൽ സഹായം നൽകി
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ - കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ' മെയ് 5, 6 തീയ്യതികളിൽ അൽ അമിറാത്ത് പാർക്കിൽ വെച്ച് നടക്കും.
സംസ്ഥാന മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ - സാംസ്‌കാരിക - സാമൂഹിക മണ്ഡലങ്ങളിലെ നിരവധി ആളുകൾ പങ്കെടുക്കും.
ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായി വിൽസൺ ജോർജ് ചെയർമാനായി 40 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികളെ ആദരിക്കും.
