ഇഫ്‍താര്‍ സംഗമത്തോടെ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2021 – 2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 

റിയാദ്: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭരണസമിതി. ഇഫ്‍താര്‍ സംഗമത്തോടെ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2021 – 2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രസിഡന്റ്: പി.എം മായിന്‍കുട്ടി (മലയാളം ന്യൂസ്‌), ജനറൽ സെക്രട്ടറി: ബിജുരാജ് രാമന്തളി (കൈരളി ടിവി), ട്രഷറർ: ഗഫൂർ കൊണ്ടോട്ടി (മീഡിയവണ്‍), വൈസ് പ്രസിഡന്റ്: നാസര്‍ കരുളായി (സിറാജ്), ജോയിന്റ് സെക്രട്ടറി: അബ്ദുറഹ്മാന്‍ തുറക്കല്‍ (ഗൾഫ് മാധ്യമം) എന്നിവരാണ് പുതിയ ഭാരവാഹികൾ. പൊതുയോഗത്തിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂർ വാർഷിക റിപ്പോർട്ടും ട്രഷറർ മുസ്തഫ പെരുവള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കബീർ കൊണ്ടോട്ടി, ഹസൻ ചെറൂപ്പ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.