Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഞായറാഴ്ച മുതല്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സൗദിയില്‍ നടപ്പാക്കുന്ന പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം  ഞായറാഴ്ച മുതല്‍ നിലവില്‍ വരും.

new reforms in saudi arabia labour sector
Author
Riyadh Saudi Arabia, First Published Oct 18, 2019, 1:44 PM IST

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്കരിച്ചു. ഒക്ടോബര്‍ 20 മുതല്‍ ഇത് നടപ്പില്‍ വരുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയാനാണിത്. 

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലിടങ്ങളില്‍ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്ക് സെപ്റ്റംബറിലാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജ്ഹി അംഗീകാരം നല്‍കിയത്. ശില്‍പശാലകള്‍ നടത്തിയും സ്വകാര്യ മേഖലയിലെ തൊഴില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞും ചര്‍ച്ച ചെയ്തുമാണ് പുതിയ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios