15 അംഗ കൊലയാളി സംഘത്തിലെ മൂന്ന് പേർക്കായിരുന്നു മൃതദേഹം മാറ്റാനുള്ള ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.

അങ്കാറ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിൽ പുതിയ വെളിപ്പെടുത്തലുമായി തുർക്കിയിലെ ഔദ്യോഗിക ദിനപത്രം. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയെന്നാണ് റിപ്പോർട്ട്. മൃതദേഹം സൗദി കോൺസുൽ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. 15 അംഗ കൊലയാളി സംഘത്തിലെ മൂന്ന് പേർക്കായിരുന്നു മൃതദേഹം മാറ്റാനുള്ള ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.

ഖഷോഗിയെ സൗദി കൊന്നതാണെന്ന് നേരിട്ട് ആരോപണമുന്നയിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റ് ചില ഉന്നതർ അറിഞ്ഞ് തന്നെയാണ് കൊലപാതകമെന്നും എർദോഗൻ പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലായിരുന്നു എർദോഗന്‍റെ ആരോപണം.