വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും  ബസുകൾ  പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും

റിയാദ്: റമദാൻ മാസം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പൊതു ​ഗതാ​ഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട്. റിയാദ് മെട്രോയുടെയും പൊതു ​ഗതാ​ഗത സർവീസ് നടത്തുന്ന ബസുകളുടെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. 

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകൾ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സർവീസ് നടത്തൂ. ഇത് പുലർച്ചെ മൂന്ന് മണി വരെ തുടരുകയും ചെയ്യും. റമദാൻ മാസത്തിൽ പൊതു ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ അറിയിച്ചു.

read more: റമദാൻ: അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി