അബുദാബി: അല്‍ഐനിലെ പാര്‍ക്കില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ജഹ്‍ലി പാര്‍ക്കിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. അബുദാബി പൊലീസ് ജനറല്‍ കമാന്റ് സംഭവം അന്വേഷിച്ചുവരികയാണ്.

മകനോടൊപ്പം പാര്‍ക്കിലെത്തിയ ഒരു സ്വദേശി വനിതയാണ് ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഏഷ്യന്‍ വംശജനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.