Asianet News MalayalamAsianet News Malayalam

വിവാഹം നടന്ന അതേ സ്ഥലത്ത് മരണാനന്തര ചടങ്ങുകളും; വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ചക്കിപ്പുറം നവവധുവിന് ദാരുണാന്ത്യം

അപകടം സംഭവിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു യുവതിയുടെ വിവാഹം ആഘോഷ പൂര്‍വ്വം നടന്നത്.

Newly wed bride died in car accident just three weeks after marriage in sharjah
Author
First Published Sep 5, 2024, 5:40 PM IST | Last Updated Sep 5, 2024, 5:40 PM IST

ഷാര്‍ജ: വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് മൂന്ന് ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. ബന്ധുക്കളും കുടുംബാംഗങ്ങളും ഇപ്പോഴും ആഘോഷത്തിലാണ്. ഇതിനിടെയാണ് അതീവ ദാരുണമായ അപകടം നവവധുവിന്‍റെ ജീവനെടുക്കുന്നത്. യുഎഇയിലെ ഷാര്‍ജയിലാണ് ദുഃഖകരമായ സംഭവം ഉണ്ടായത്.

24കാരിയായ നവവധു റീം ഇബ്രാഹിം കാര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഷാര്‍ജയിലെ എമിറേറ്റ്സ് റോഡിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ റീമിന്‍റെ തലച്ചോറിന് ഗുരുതര പരിക്കേല്‍ക്കുകയും കോമ അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31നാണ് റീം മരണത്തിന് കീഴടങ്ങിയത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ് റീം ഇബ്രാഹിം. 

Read Also - മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

അപകടത്തിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് മാത്രമായിരുന്നു റീമിന്‍റെ വിവാഹം ആഘോഷ പൂര്‍വ്വം നടന്നത്. വിവാഹം നടന്ന ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുഅല്ല ഏരിയയിലെ ഹാളിലാണ് റീമിന്‍റെ മരണാനന്തര ചടങ്ങുകളും നടന്നത്. ഫലാജ് അല്‍ മുഅല്ല ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. റീമിന്‍റെ വിയോഗത്തിന്‍റെ വേദനയിലാണ് കുടുംബവും നാടും. 

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios