ആകെ കുറച്ച് തവണ മാത്രമേ താന്‍ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളൂവെന്ന് 30 വയസുകാരനായ കുനാല്‍ പറഞ്ഞു. അദ്ദേഹത്തിന് പുറമെ മറ്റ് ആറ് പേരും കൂടി കഴിഞ്ഞ നറുക്കെടുപ്പില്‍ 77,777 ദിര്‍ഹം വീതമുള്ള സമ്മാനത്തിന് അര്‍ഹരായി. 

ദുബൈ: ഹണിമൂണ്‍ തിരക്കുകള്‍ക്കിടയില്‍ ആ ഫോണ്‍ കോള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ദുബൈയിലെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച വിവരം പ്രവാസി യുവാവ് ഒരുപക്ഷേ അറിയുമായിരുന്നില്ല. എമിറേറ്റ്സ് ഡ്രോ റാഫിള്‍ നറുക്കെടുപ്പില്‍ 77,777 ദിര്‍ഹം സമ്മാനം ലഭിച്ച ഇന്ത്യക്കാരന്‍ കുനാല്‍ നായികിന് സമ്മാന വിവരം അറിയിച്ചുകൊണ്ട് ലഭിച്ച ഇ-മെയില്‍ സന്ദേശം പക്ഷേ ജങ്ക് ഫോള്‍ഡറിലാണ് എത്തിയത്. ഒടുവില്‍ എമിറേറ്റ്സ് ഡ്രോ പ്രതിനിധിയുടെ ഫോണ്‍ കോളിലൂടെയായിരുന്നു ആ സന്തോഷ വാര്‍ത്ത അദ്ദേഹം അറിഞ്ഞത്.

ആകെ കുറച്ച് തവണ മാത്രമേ താന്‍ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളൂവെന്ന് 30 വയസുകാരനായ കുനാല്‍ പറഞ്ഞു. അദ്ദേഹത്തിന് പുറമെ മറ്റ് ആറ് പേരും കൂടി കഴിഞ്ഞ നറുക്കെടുപ്പില്‍ 77,777 ദിര്‍ഹം വീതമുള്ള സമ്മാനത്തിന് അര്‍ഹരായി. കുനാലിന്റെ അച്ഛന്‍ ഈ വര്‍ഷം ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളെ സഹായിക്കാന്‍ ഈ പണം ഉപയോഗിക്കും. ബാക്കി തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അമേരിക്കയിലേക്ക് ഒരു അവധിക്കാല യാത്രയാണ് ഭാര്യ നിര്‍ദേശിക്കുന്നതെന്നും യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു. 

Read also: എമിറേറ്റ്സ് ഡ്രോ: ഏഴിൽ ആറ് നമ്പറുകളും ഒത്തുവന്നു; ഇന്ത്യക്കാരിക്ക് സ്വന്തം 7.7 ലക്ഷം ദിർഹം

മറ്റൊരു ഇന്ത്യക്കാരനായ അഷ്ഫാഖ് മിര്‍ രഹ്‍മാനും കഴിഞ്ഞ നറുക്കെടുപ്പില്‍ 77,777 ദിര്‍ഹം ലഭിച്ച വിജയികളില്‍ ഉള്‍പ്പെടുന്നു. നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്ന സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ വിവരമറിയിച്ചു. ഒന്‍പത് മാസം മുമ്പ് എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ടിക്കറ്റെടുക്കുന്നയാളാണ് അഷ്ഫാഖ്. ഏഴ് ദിര്‍ഹം മുതല്‍ 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വരെ വൈവിദ്ധ്യങ്ങളായ ക്യാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന എമിറേറ്റ്സ് ഡ്രോ യുഎഇയിലെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നാണ്.