വാണിജ്യ സ്ഥാപനങ്ങള്‍ ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭകള്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മസ്‌കറ്റ്: ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മറ്റി തീരുമാനം ഇന്നലെ(മാര്‍ച്ച് 4) മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് മാര്‍ച്ച് 20 വരെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ അടച്ചിടുവാന്‍ നിര്‍ദേശം നല്‍കിയത്.
വാണിജ്യ സ്ഥാപനങ്ങള്‍ ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭകള്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിസമയത്ത് വാഹനഗതാഗതത്തിന് തടസ്സമുണ്ടാകില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
