എന്നാല്‍ അവശ്യ സേവനങ്ങളും വ്യാപാരങ്ങളും അനുവദിക്കും. കൂടാതെ ഹോം ഡെലിവറി സേവനങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനില്‍ ഇന്നലെ (ജൂണ്‍ 20) രാത്രി എട്ടുമണി മുതല്‍ രാത്രി ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. വെളുപ്പിന് നാല് മണി വരെയായിരിക്കും ലോക്ക്ഡൗണും യാത്രാവിലക്കും ഉണ്ടാവുക. രാത്രി എട്ടുമണി മുതല്‍ വെളുപ്പിന് നാല് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദമില്ലന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍ അവശ്യ സേവനങ്ങളും വ്യാപാരങ്ങളും അനുവദിക്കും. കൂടാതെ ഹോം ഡെലിവറി സേവനങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഒത്തുചേരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona