മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് 19 ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത്   കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1,807 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,269 പേര്‍ക്കാണ്  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 175, 633 ആയി.

കഴിഞ്ഞ 24  മണിക്കൂറിനിടയില്‍ 874 പേര്‍ക്ക് രോഗം ഭേദമായി. 155,645 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ ഒരു ദിവസം 105  പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 778  പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍  264 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.