യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

ദുബായ്: യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ജൂൺ 1ന് ക്ലാസുകൾ പുനരാരംഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

മോക്ക് പരീക്ഷകൾ ജൂൺ 15, 16 തീയതികളിൽ നടക്കും. ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് ഈ പരീക്ഷകൾ. ജൂൺ 17ന് ഇസ്‌ലാമിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷ അവധിയായിരിക്കും. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് വാർഷിക പരീക്ഷകൾ നടക്കുക. നിലവിലെ അധ്യയന വർഷത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിതെന്നും പരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കാൻ ആവശ്യമായ പിന്തുണ സ്കൂളുകൾ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.