രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍-താമസ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മസ്കത്ത് : തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്തായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റിലാണ് നിയമലംഘകരെ പിടികൂടാന്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍-താമസ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.