ദുബായ്: കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം പങ്കിട്ടെടുത്ത് ഒന്‍പത് ഭാഗ്യവാന്മാര്‍. എമിറേറ്റ്സ് ലോട്ടോയുടെ പതിമൂന്നാമത്തെ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്ന ഒന്‍പത് പേരാണ് സമ്മാനത്തുക പങ്കിട്ടത്. ഫിലിപ്പീന്‍സ്, കാനഡ, ഇന്ത്യ, ഈജിപ്ത്, ഉഗാണ്ട, പാകിസ്ഥാന്‍ എന്നീ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സമ്മാനാര്‍ഹരായത്. 

12 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയായിരുന്ന 45കാരനായ ഫിലിപ്പീന്‍സ് സ്വദേശി അലന്‍ ബി മനങാന്‍ ആണ് വിജയികളിലൊരാള്‍. മൂന്നു കുട്ടികളുടെ പിതാവായ അലന്‍ ആദ്യമായാണ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ''ഞാനും എന്റെ കുടുംബവും വിജയികളായെന്നറിഞ്ഞപ്പോള്‍ ഞെട്ടി, സ്തബ്ധനായിപ്പോയി. എനിക്ക് ഇപ്പോഴും വളരെയധികം സന്തോഷം തോന്നുന്നു, അനുഗ്രഹിക്കപ്പെട്ടതായും തോന്നുന്നു''- എച്ച്.എസ്.ഇ എഞ്ചിനീയറായ അലന്‍ പറഞ്ഞു. ''ഏഴ് വയസ്സുള്ള എന്റെ ഇരട്ടക്കുട്ടികളെ വീഡിയോ കോള്‍ ചെയ്ത് നമ്പര്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എമിറേറ്റ്സ് ലോട്ടോയ്ക്ക് നന്ദി''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക കുടുംബത്തിന് വളരെയധികം സഹായകമാകും. ഈ അനുഗ്രഹത്തിന് ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു. അലന്‍ പറഞ്ഞു.

55കാരനായ കനേഡിയന്‍ ആര്‍ക്കിടെക്റ്റ് ബസ്സെം ഇറ്റാനിയാണ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹനായ മറ്റൊരാള്‍. 17 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ് ഇറ്റാനി. ''ഞാന്‍ സ്ഥിരമായി നറുക്കെടുപ്പുകളിലും മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. എന്നാല്‍ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെലവിനുള്ള തുക മാറ്റി വെച്ചതിന് ശേഷം മക്കളുടെ സ്‌കൂള്‍, കോളേജ് ഫീസുകള്‍ അടയ്ക്കാന്‍ പണം വിനിയോഗിക്കും''- രണ്ട് കുട്ടികളുടെ പിതാവായ ബസ്സെം പറഞ്ഞു. ''യുഎഇയുടെ കടുത്ത ആരാധകനായ എനിക്ക് എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനും സാക്ഷാത്കരിക്കാനും സഹായകമായത് ഇവിടുത്തെ ജീവിതമാണ്. ഞാന്‍ എപ്പോഴും കഠിനാദ്ധ്വാനം ചെയ്തിരുന്നു, എന്നിരുന്നാലും ഇത് ശരിക്കും അനുഗ്രഹം തന്നെയാണ്''- ബസ്സെം കൂട്ടിച്ചേര്‍ത്തു.

ഒരു മില്യണ്‍ ദിര്‍ഹം പങ്കിട്ടെടുത്തതില്‍ ഒരാള്‍ ഉഗാണ്ടയില്‍ നിന്നുള്ള 38കാരനായ പാട്രിക് ലുബോവയാണ്. ആറു വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന പാട്രികിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. അഡിമിനിസ്ട്രേറ്ററായി ജോലി ചെയ്തിരുന്ന അദ്ദേഹം മഹാമാരിയെ തുടര്‍ന്ന് ഇപ്പോള്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ''ഞാനൊരു കഠിനാദ്ധ്വാനിയാണ്, എന്നാല്‍ മറ്റ് പലരെയും പോലെ തന്നെ സാമ്പത്തികമായി വളരെയധികം പ്രയാസപ്പെടുന്ന ആളാണ് ഞാനും. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഈ അനുഗ്രഹത്തിന് എമിറേറ്റ്സ് ലോട്ടോയോട് നന്ദിയുണ്ട്. ഡ്രൈവിങ് പഠനത്തിനും സഹോദരിയെ സഹായിക്കാനും അവരുടെ കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും ഈ തുക വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു''- പാട്രിക് പറഞ്ഞു.

കസ്റ്റമര്‍ സര്‍വ്വീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ 29കാരന്‍ സാവിയോ പീറ്റര്‍ ഫെര്‍ണാണ്ടസാണ് വിജയികളിലൊരാള്‍. തന്റെ ഈ നേട്ടത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് വാക്കുകളില്ല. ''ഈ അതുല്യമായ സമ്മാനത്തിന് ദൈവത്തിനും എമിറേറ്റ്സ് ലോട്ടോയ്ക്കും നന്ദി പറയുന്നു. എന്റെ രണ്ട് ബന്ധുക്കളുമായി ഈ തുക പങ്കുവെക്കും. ഞങ്ങള്‍ മൂന്നുപേരും സമ്മാനത്തുക ഭാഗിച്ചെടുക്കും''- സാവിയോ പറഞ്ഞു.

സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 34കാരനായ ഇന്ത്യക്കാരന്‍ നൗഷാദ് അരിഞ്ചിറയാണ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ വിജയിച്ച മറ്റൊരു ഭാഗ്യവാന്‍. 16 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയായിരുന്ന നൗഷാദ് തന്റെ വിജയത്തെ ഒരേ സമയം വളരയെധികം സന്തോഷത്തോടെയും എന്നാല്‍ ആശ്ചര്യത്തോടെയുമാണ് ഉള്‍ക്കൊള്ളുന്നത്. ''വൗ! ഇതാദ്യമായാണ് ഞാന്‍ വിജയിക്കുത്. എന്റെ കുടുംബത്തിന് വേണ്ടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഈ തുക ചെലവഴിക്കും. അതോടൊപ്പം തന്നെ എന്റെ ഏറ്റവും വലിയ ആഗ്രഹമായ വീട് നിര്‍മാണത്തിനും പണം വിനിയോഗിക്കും''- നൗഷാദ് വിശദമാക്കി.

പന്ത്രണ്ട് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന 34കാരനായ ഈജിപ്ത് സ്വദേശി മുസ്തഫ ഖലീഫയാണ് ഒരു മില്യണ്‍ ദിര്‍ഹം പങ്കിട്ടെടുത്ത മറ്റൊരാള്‍. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മുസ്തഫ അത്യധികം സന്തോഷവാനാണ്. ''ഇതറിഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു. ഞാനിതിന് മുമ്പ് വിജയിച്ചിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി തുക മാറ്റി വെക്കാനാണ് തീരുമാനം''- മുസ്തഫ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പില്‍ 45കാരനായ പാകിസ്ഥാന്‍ സ്വദേശി യാസിര്‍ സലീമും വിജയിയായിരുന്നു. 35 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വ്യവസായിയായ യാസിര്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സമ്മാനത്തുകയില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ച ശേഷം ബാക്കിയുള്ളത് തന്റെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് യാസിറിന്റെ തീരുമാനം. ''ഇതാദ്യമായാണ് ഒരു നറുക്കെടുപ്പില്‍ വിജയിക്കുന്നത്. എങ്കിലും ജാക്പോട്ട് വിജയിയാവാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്''- യാസിര്‍ പറഞ്ഞു.

ഇന്ത്യക്കാരാണ് നറുക്കെടുപ്പില്‍ വിജയിച്ച മറ്റ് രണ്ട് ഭാഗ്യവാന്മാവര്‍. നേരത്തെ രണ്ട് വര്‍ഷം ദുബായില്‍ താമസിച്ചിരുന്ന 35കാരനായ ഫിലിപ് മാത്യുവാണ് അതിലൊരാള്‍. ''എല്ലായിപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കാറുള്ള ഞാന്‍ ഇത്തവണയും എന്തെങ്കിലും സദ്പ്രവൃത്തികള്‍ക്കായി ഈ തുക ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്''- ഇപ്പോള്‍ നാട്ടില്‍ കര്‍ഷകനായ ഫിലിപ് പറഞ്ഞു. കഴിഞ്ഞ നറുക്കെടുപ്പിലെ അവസാന ഭാഗ്യവാന്‍ തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ജാക്പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ആറ് ഭാഗ്യനമ്പറുകള്‍ യോജിച്ച് വന്ന ആരും ഇല്ലാത്തതിനാല്‍ 50 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എമിറേറ്റ്‌സ് ലോട്ടോ കളക്ടിബിള്‍ വാങ്ങി അടുത്ത നറുക്കെടുപ്പില്‍ പങ്കാളിയാവാം. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞെടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്‌സ് ലോട്ടോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാനാവും. ജൂലൈ 18 ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് എമിറേറ്റ്സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്.

കളക്ടിബിളുകള്‍, വിജയികളുടെ വിവരം, നിബന്ധനകള്‍, യോഗ്യതകള്‍ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകള്‍ വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത വിജയിയാവാനുമുള്ള അവസരത്തിനുമായിwww.emiratesloto.comസന്ദര്‍ശിക്കാം.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

35 ദിര്‍ഹം വിലയുള്ള എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റില്‍ നിന്ന് വാങ്ങുക. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇത് നിങ്ങളെ യോഗ്യരാക്കും. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍ ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40 മില്യണ്‍ ദിര്‍ഹമായി ഉയരും. നറുക്കെടുത്ത ആറ് അക്കങ്ങളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി പരമാവധി 50 മില്യണ്‍ ദിര്‍ഹംസ് വരെ ഗ്രാന്റ്പ്രൈസ് ഉയര്‍ന്നു കൊണ്ടിരിക്കും.

ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ 1 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.