എട്ടുപേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ട ഒരു കാറിലുണ്ടായിരുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ അവധി ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേരടക്കം ഒമ്പത് മരണം. റിയാദിലാണ് അപകടമുണ്ടായത്. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. 

എട്ടുപേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ട ഒരു കാറിലുണ്ടായിരുന്നത്. റിയാദില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്ക് മാറിയുള്ള ഹൊതാത് ബാനി തമീം ഗവര്‍ണറേറ്റിലേക്ക് ഈദിന്റെ ആദ്യ ദിനം ബന്ധുക്കളെ കാണാനായി പോയതായിരുന്നു കുടുംബം. ഇവരാണ് അപകടത്തില്‍ മരിച്ചത്. രണ്ടാമത്തെ കാറിലെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona