പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ആറ് പേര്‍ക്ക് സാരമായ പരിക്കുണ്ടെന്നും പൊലീസ് അറിയിച്ചു.  

റിയാദ്: ശനിയാഴ്ച വൈകീട്ട് റിയാദ് നഗരത്തിന് വടക്ക് ഭാഗത്തെ ബന്‍ബാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. റെഡ് ക്രസന്റ് അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ആറ് പേര്‍ക്ക് സാരമായ പരിക്കുണ്ടെന്നും പൊലീസ് അറിയിച്ചു.

നിസ്സാര പരിക്കേറ്റ വ്യക്തിയെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പരിക്കേറ്റവരില്‍ രണ്ട് പേരെ വീതം കിങ് അബ്ദുല്‍ അസീസ് നാഷണല്‍ ഗാര്‍ഡ്, കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി, സൗദി ജര്‍മന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.