Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  

nine more new covid deaths reported in saudi
Author
Riyadh Saudi Arabia, First Published Dec 23, 2020, 11:39 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു. പുതുതായി 177ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 169 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 361536 ഉം രോഗമുക്തരുടെ എണ്ണം 352418 ഉം ആയി. മരണസംഖ്യ 6148 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി  രാജ്യത്ത് ബാക്കിയുള്ളത് 2970 പേരാണ്. ഇതില്‍ 383 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 59, മക്ക 31, മദീന 26, കിഴക്കന്‍ പ്രവിശ്യ 22, ഖസീം 10, അസീര്‍ 9,  തബൂക്ക് 5, അല്‍ജൗഫ് 4, നജ്‌റാന്‍ 3, ജീസാന്‍ 3, വടക്കന്‍ മേഖല 2, അല്‍ബാഹ 2, ഹാഇല്‍ 1. 

Follow Us:
Download App:
  • android
  • ios