അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ തീ കത്തിക്കുന്നവര്‍ക്ക് 3,000 റിയാല്‍ വരെയാണ് പിഴ ലഭിക്കുന്നതെന്ന് പരിസ്ഥിതി സുരക്ഷാസേന അറിയിച്ചു.

അബഹ: സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച ഒമ്പത് വിദേശികള്‍ക്ക് പിഴ ചുമത്തി. ആറ് പാകിസ്ഥാന്‍ സ്വദേശികള്‍, രണ്ട് യെമന്‍ സ്വദേശികള്‍, ഒരു ഈജിപ്തുകാരന്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ തീ കത്തിക്കുന്നവര്‍ക്ക് 3,000 റിയാല്‍ വരെയാണ് പിഴ ലഭിക്കുന്നതെന്ന് പരിസ്ഥിതി സുരക്ഷാസേന അറിയിച്ചു. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും എതിരായ കയ്യേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്പറിലും മറ്റ് മേഖലകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണെമന്ന് പരിസ്ഥിതി സുരക്ഷാ സേന വ്യക്തമാക്കി.

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയിലേറെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

അല്‍ജൗഫ്: സൗദി അറേബ്യയിലെ ജൗഫ് പ്രദേശത്ത് നിന്ന് നിരോധിത ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ 11 മില്യന്‍ (1.1 കോടി) നിരോധിക്കപ്പെട്ട ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായി ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. 11 മില്യന്‍ ഗുളികയ്‌ക്കൊപ്പം 24.8 കിലോഗ്രാം ഹാഷിഷും പിടികൂടി.

കേസുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും യുവാക്കളുടെ ഭാവിയെയും ബാധിക്കുന്ന കുറ്റകൃതമാണ് കള്ളക്കടത്തെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു.