33കാരനായ യുവാവിന്റെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് 11 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ലക്ഷണങ്ങള്‍ പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗം കണ്ടെത്തിയത്.

മനാമ: ബഹ്‌റൈനില്‍ 69 വയസ്സുള്ള സ്വദേശി സ്ത്രീയില്‍ നിന്ന് കൊവിഡ് ബാധിച്ചത് ഒരേ കുടുംബത്തിലെ മൂന്നുതലമുറയില്‍പ്പെട്ട ആളുകള്‍ക്ക്. മൂന്ന് വീടുകളില്‍ താമസിക്കുന്ന ഒമ്പത് പേര്‍ക്കാണ് ഈ സ്ത്രീയില്‍ നിന്ന് കൊവിഡ് പകര്‍ന്നത്. റാന്‍ഡം പരിശോധനയിലാണ് സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഒമ്പത് പേരും സ്വദേശി സ്ത്രീയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്. ക്ലസ്റ്റര്‍ കേസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇന്നലെ രാത്രിയാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. അതേസമയം 33കാരനായ യുവാവിന്റെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ഇയാളില്‍ നിന്ന് 11 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ലക്ഷണങ്ങള്‍ പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗം കണ്ടെത്തിയത്. രോഗം പകര്‍ന്ന എല്ലാവരും യുവാവുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. ഇവരെല്ലാം മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിക്കുന്നത്. എന്നാല്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.