വാഹനാപകടത്തില്‍ ഒരു സ്വദേശിക്ക് പരിക്കേറ്റ വിവരം റാസല്‍ഖൈമ പൊലീസിന് ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സും അപകടം നടന്ന സ്ഥലത്തെത്തി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഒരു പോസ്റ്റിലിടിക്കുകയായിരുന്നു.

അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 19കാരനായ സ്വദേശി മരിച്ചു. റാസല്‍ഖൈമയില്‍ ഖോര്‍ ഖവൈര്‍ റോഡിലാണ് അപകടം ഉണ്ടായത്.

വാഹനാപകടത്തില്‍ ഒരു സ്വദേശിക്ക് പരിക്കേറ്റ വിവരം റാസല്‍ഖൈമ പൊലീസിന് ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സും അപകടം നടന്ന സ്ഥലത്തെത്തി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഒരു പോസ്റ്റിലിടിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ഓര്‍മ്മപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona