ഇതുവരെ ഏഴരലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് കുവൈത്തിലെത്തിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫൈസര്‍, ബയോണ്‍ടെക് വാക്‌സിന്റെ ഒമ്പതാം ബാച്ച് ഞായറാഴ്ച എത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഏഴരലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് കുവൈത്തിലെത്തിച്ചത്. ഫൈസര്‍ വാക്‌സിന്‍ മൂലം രാജ്യത്ത് ഇതുവരെ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍ വാക്‌സിന് പുറമെ ഓക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനും കുവൈത്ത് ഇറക്കുമതി ചെയ്തിട്ടുണ്ട്.