സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കാൻ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം തീരുമാനിച്ചു. മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിവീതം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. 

റിയാദ്: സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കാൻ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം തീരുമാനിച്ചു. മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിവീതം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മൽസ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം സെപ്റ്റംബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്നു പ്രവിശ്യകളിലെ മന്ത്രാലയ ശാഖകൾക്കു അയച്ച കത്തിൽ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം വ്യക്തമാക്കി.

മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും സെപ്റ്റംബർ 30 മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകരുതെന്ന് മന്ത്രാലയം അതിർത്തി സുരക്ഷാ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്. മൽസ്യബന്ധന മേഘലയിൽ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുന്നതിനും ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സൗദിവൽക്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. നിലവിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളാണ് ഭൂരിഭാഗവും മൽസ്യബന്ധമേഖലകളിൽ ജോലിചെയ്യുന്നത്.