സൗദിയിൽ പന്ത്രണ്ട് മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ തൊഴിൽ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. ചില മേഖലകളെ നിബന്ധനകളോടെ സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

റിയാദ്: സൗദിയിൽ പന്ത്രണ്ട് മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ തൊഴിൽ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. ചില മേഖലകളെ നിബന്ധനകളോടെ സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാർ-ബൈക്ക് ഷോറൂമുകൾ, റെഡി മെയ്‌ഡ് വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പുരുഷന്മാർക്കായുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ, ഫർണിച്ചർ കട, പാത്ര കട, വാച്ച് കട, കണ്ണട വിൽക്കുന്ന കട തുടങ്ങിയ പന്ത്രണ്ടു മേഖലകളിലാണ് തൊഴിൽ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്.

നേരത്തെ നൂറു ശതമാനം സ്വദേശിവൽക്കരണം പ്രഖ്യാപിച്ച സ്ഥാനത്തു ഈ മേഖലകളിൽ സ്വദേശിവൽക്കരണം എഴുപതു ശതമാനമാക്കി ചുരുക്കി. കൂടാതെ നിബന്ധനകൾക്ക് വിധേയമായി ചില മേഖലകളെയും സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കി. ക്‌ളീനിംഗ്, ലോഡിങ്, മെക്കാനിക്, ടെക്നിഷ്യന്മാർ, കടകളുടെ മാനേജർ എന്നീ തസ്‌തികകളിൽ വിദേശികളെ നിയമറിക്കാം.

എന്നാൽ മാനേജർ തസ്തികയിൽ രണ്ടു വർഷത്തേക്ക് മാത്രമേ ജോലിചെയ്യാനാകു. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളായി നടപ്പിലാക്കാനിരുന്ന പന്ത്രണ്ടു മേഖലകളിലെ സ്വദേശിവൽക്കരണം സംബന്ധിച്ചാണ് തൊഴിൽ മന്ത്രാലയം വിശദീകരണം നൽകിയത്.